vaccine

ന്യൂഡൽഹി: കൊവിഷീൽഡിന്റെ രണ്ടാം ഡോസിനുള്ള ഇടവേള നീട്ടിയെങ്കിലും നേരത്തെ ബുക്ക് ചെയ്തവർക്ക് വാക്സിൻ കുത്തിവയ്പ്പിന് തടസമില്ല. രണ്ടാം ഡോസിന് ബുക്ക് ചെയ്തവരെ അവരെ മടക്കി അയയ്ക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള 12 മുതൽ 16 ആഴ്ചവരെയായാണ് കഴിഞ്ഞദിവസം കേന്ദ്രം നീട്ടിയത്.