v-muraleedaran

ന്യൂഡൽഹി: കൊവിഡ് രോഗികൾ കൂടുതലുള്ള കേരളത്തി​ൽ 500പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. കൊവിഡിൽ വലയുന്നവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്ഞ ആഘോഷമാക്കാനുള്ള തീരുമാനം. ജനങ്ങൾക്ക് മാതൃകയാകേണ്ട സർക്കാർ അതു പുനഃപരിശോധിക്കണം. വീട്ടിൽപ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചു​റ്റും നിറുത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്.
ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിലുള്ള നഗരത്തിൽ നടത്തിയ ചട്ടലംഘനത്തിന് എൽ.ഡി.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.