ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തിൽ ഇതുവരെ മരിച്ചത് 244 ഡോക്ടർമാർ. രാജ്യത്ത് ഞായറാഴ്ച മാത്രം 50 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ഐ.എം.എ അറിയിച്ചു. ഇതിൽ ഡൽഹി ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്ടർ അനസ് മുജാഹിദിന് 26 വയസ് മാത്രമാണ് പ്രായം. ബീഹാറിലാണ് കൂടുതൽ മരണം. 69. യു.പിയിൽ 34, ഡൽഹിയിൽ 27 ഡോക്ടർമാരും മരിച്ചു. ആദ്യ തരംഗത്തിൽ രാജ്യത്താകെ മരിച്ചത് 736 ഡോക്ടർമാരാണ്. ഇവരിൽ 3 ശതമാനം മാത്രമാണ് രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചത്.