modi

ന്യൂഡൽഹി: കൊവിഡിനെതിരായ യുദ്ധത്തിൽ ഒരു ഫീൽഡ് കമാൻഡറെപ്പോലെ എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഓരോ ജീവനും രക്ഷിക്കാനാണ് പോരാട്ടമെന്നും ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡിനെതിരായ അനുഭവങ്ങളെക്കുറിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള ഫീൽഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡ് ബാധിച്ചിട്ടും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ എല്ലാവർക്കും പ്രചോദനമാണെന്നും അവരുടെ ത്യാഗങ്ങൾ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓരോ ജില്ലയും വ്യത്യസ്തമാണ്. ജില്ലകളിലെ വെല്ലുവിളികൾ മറ്റാരെക്കാളും ഉദ്യോഗസ്ഥർക്ക് നന്നായി മനസിലാക്കാനാകും. "നിങ്ങളുടെ ജില്ല വിജയിക്കുമ്പോൾ രാജ്യം വിജയിക്കും. നിങ്ങളുടെ ജില്ല കൊവിഡിനെ തോല്പിക്കുമ്പോൾ രാജ്യം കൊവിഡിനെ പരാജയപ്പെടുത്തുന്നു."- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡിനെതിരായ യുദ്ധത്തിൽ ഒരു ഫീൽഡ് കമാൻഡറെപ്പോലെ എല്ലാ ഉദ്യോഗസ്ഥർക്കും വളരെ പ്രധാന പങ്കുണ്ട്. പ്രാദേശിക നിയന്ത്രണ മേഖലകൾ, തീവ്രമായ പരിശോധന, ശരിയായ വിവരങ്ങൾ എന്നിവ വൈറസിനെതിരായ ആയുധങ്ങളാണ്. ചില സംസ്ഥാനങ്ങളിൽ രോഗബാധയുടെ എണ്ണം കുറയുമ്പോൾ മ​റ്റിടങ്ങളിൽ വർദ്ധിക്കുന്നുണ്ട്. അതിനാൽ അണുബാധ കുറയുമ്പോൾ തന്നെ കൂടുതൽ ജാഗ്രത വേണം. ഓരോ ജീവനും രക്ഷിക്കാനുള്ള പോരാട്ടത്തിൽ ഗ്രാമീണ മേഖലകളിലും ഉൾപ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരിതാശ്വാസ സാമഗ്രികൾ ഗ്രാമീണർക്ക് എളുപ്പത്തിൽ ലഭ്യമാക്കണം.

വാക്‌സിൻ വിതരണം കേന്ദ്ര ആരോഗ്യ മന്ത്രാലയം കാര്യക്ഷമമാക്കുന്നുണ്ട്. 15 ദിവസത്തെ ഷെഡ്യൂൾ മുൻകൂട്ടി സംസ്ഥാനങ്ങൾക്ക് നൽകാൻ ശ്രമം നടക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

കൊ​വി​ഡ് ​:​ ​നാ​ലു​ല​ക്ഷ​ത്തി​ലേ​റെ​ ​രോ​ഗ​മു​ക്തർ

രാ​ജ്യ​ത്ത് ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​ഇ​താ​ദ്യ​മാ​യി​ ​നാ​ലു​ല​ക്ഷം​ ​ക​ട​ന്നു.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 4,22,436​ ​പേ​രാ​ണ് ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ര​ണ്ടാ​ഴ്ച​യാ​യി​ ​പ്ര​തി​ദി​ന​ ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​ശ​രാ​ശ​രി​ 3.50​ ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ലാ​ണ്.​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 85.60​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നു.​ 2,63,533​ ​പേ​ർ​ക്കാ​ണ് ​പു​തു​താ​യി​ ​രോ​ഗം​ ​ബാ​ധി​ച്ച​ത്.​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ദി​വ​സ​മാ​ണ് ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​മൂ​ന്ന് ​ല​ക്ഷ​ത്തി​ന് ​താ​ഴെ​യാ​കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​പ്ര​തി​ദി​ന​ ​മ​ര​ണം​ 4000​ത്തി​ന് ​മു​ക​ളി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 4329​ ​പേ​ർ​ ​മ​രി​ച്ചു.​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ 1000,​ ​ക​ർ​ണാ​ട​ക​യി​ൽ​ 476,​ ​ഡ​ൽ​ഹി​യി​ൽ​ 340​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​മ​ര​ണം.
രാ​ജ്യ​ത്ത് ​ആ​കെ​ ​ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണം​ 33.53​ ​ല​ക്ഷ​മാ​യി​ ​കു​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ ​ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ 1.63​ ​ല​ക്ഷം​ ​പേ​രു​ടെ​ ​കു​റ​വു​ണ്ടാ​യി.​ ​ആ​കെ​ ​കേ​സു​ക​ളു​ടെ​ 13.29​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​ചി​കി​ത്സ​യി​ലു​ള്ള​ത്.