ന്യൂഡൽഹി: ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും ആശുപത്രി പ്രവേശനം ഉൾപ്പെടെയുള്ള അവശ്യ കൊവിഡ് സേവനങ്ങൾ നിഷേധിക്കരുതെന്ന് ആധാർ അതോറിറ്റി അറിയിച്ചു.
ഒരാൾക്ക് ആധാർ ഇല്ലെങ്കിലും ഓൺലൈനിൽ സാങ്കേതിക തകരാറുകൊണ്ട് വെരിഫിക്കേഷൻ പരാജയപ്പെട്ടാലും കൊവിഡ് വാക്‌സിൻ, മരുന്ന്, ആശുപത്രി, ചികിത്സ തുടങ്ങിയ സേവനങ്ങൾ നൽകണം. അവശ്യ സേവനങ്ങൾ നിഷേധിക്കാനുള്ള മറയായി ആധാർ ദുരുപയോഗം ചെയ്യരുത്. ആധാർ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ലെന്നും മറ്റുമുള്ള വാർത്തകളെ തുടർന്നാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.