പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി
ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓപ്പൺ സ്‌കൂളിംഗ് (എൻ.ഐ.ഒ.എസ്.) പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ജൂണിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുതുക്കിയ തീയതി അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും പുതുക്കിയ തീയതി പ്രഖ്യാപിക്കും. പത്താം ക്ലാസ് മൂല്യനിർണയത്തിനായി കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കുമെന്നും ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്നും എൻ.ഐ.ഒ.എസ് അറിയിച്ചു.