ന്യൂഡൽഹി: പൗരൻമാരുടെ സ്വകാര്യതയെയും ഡേറ്റാ സുരക്ഷയെയും ബാധിക്കാനിടയുള്ള പുതിയ സ്വകാര്യനയം പിൻവലിക്കണമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്, ഐ. ടി മന്ത്രാലയം വാട്ട്സാപ്പിന് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. മേയ് 25നുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. കേന്ദ്രസർക്കാരിന് പൗരൻമാരുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും പുതിയ നയത്തിലെ മാറ്റങ്ങൾ സ്വകാര്യത, ഡേറ്റാ സുരക്ഷ, ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവ ഹനിക്കുന്നതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. വാട്ട്സാപ്പ് ഉപയോഗിക്കുന്നവരെക്കുറിച്ച് മുൻകൂട്ടി നിഗമനങ്ങളിലെത്താൻ സഹായിക്കുന്നതാണ് പുതിയ നയം. അവ വാട്ട്സാപ്പും മറ്റ് ഫേസ്ബുക്ക് കമ്പനികളും തമ്മിലുള്ള അന്തരം ഇല്ലതാക്കും.
സ്വകാര്യതാ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ട്സാപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിൽ കാത്കാർട്ടിന് കഴിഞ്ഞ ജനുവരിയിലും കേന്ദ്രം നോട്ടീസ് നൽകിയിരുന്നു.