covid

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 2,76,110 പുതിയ കൊവിഡ് രോഗികൾ. തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന രോഗനിരക്ക് 13.44ശതമാനം. 3,874 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 3,69,077 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,23,55,440 പേർ രോഗമുക്തരായി. 86.74ശതമാനമാണ് രോഗമുക്തി നിരക്ക്.

പുതിയ രോഗികളുടെ 77.17 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. 34,875 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്‌നാട്ടിലാണ് ഏ​റ്റവും കൂടുതൽ രോഗികൾ. കർണാടകയിൽ 34,281രോഗികൾ.

ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 31,29,878 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ 12.14 ശതമാനമാണ്.

ദേശീയ മരണനിരക്ക് 1.11ശതമാനം.പുതിയ മരണങ്ങളിൽ 72.25ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്‌ട്രയിൽ ആണ് ഏ​റ്റവും കൂടുതൽ പേർ മരണപ്പെട്ടത് (594). കർണാടകയിൽ 468 പേരും മരിച്ചു. ഇതുവരെ 18.70 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.