court

ന്യൂഡൽഹി: രാജ്യത്തിന്റെ പലഭാഗങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗ ബാധ റിപ്പോ‌ർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ വിപിൻ സാംഘി,​ ജസ്‌മീത് സിംഗ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്നിന്റെ ഉത്പാദനം ഇരട്ടിപ്പിച്ചാൽ മാത്രം പോര മറിച്ച് ആവശ്യമായ മരുന്ന് ഇറക്കുമതി ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തുടനീളം രോഗവ്യാപനം തടയാൻ സ്വീകരിച്ച നടപടികളും മരുന്നിന്റെ ലഭ്യത സംബന്ധിച്ച വിവരങ്ങളുടെ വിശദമായ റിപ്പോർട്ടും കോടതിയിൽ സമ‌ർപ്പിക്കാൻ ആവശ്യപ്പെട്ടു. ഭാരത് ടെക്നോളജി അടക്കം അഞ്ച് മരുന്ന് കമ്പനികളാണ് ഇന്ത്യയിലെ ആംഫോടെറിസിൻ ബി മരുന്നിന്റെ നിർമ്മാതാക്കൾ.
മരുന്നിന്റെ വില നിയന്ത്രിക്കണമെന്നും മരുന്ന് ഉത്പാദനം വർദ്ധിപ്പിക്കണമെന്നും ബോംബെ ഹൈക്കോടതിയും ആവശ്യപ്പെട്ടു.