pulse-oximeter-

ന്യൂഡൽഹി: പൾസ് ഓക്സിമീറ്റർ ,​ ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവയുടെ വിലവിവരങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ ലഭ്യമാക്കാൻ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും നിർദ്ദേശം നൽകി ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. ഒപ്പം മെഡിക്കൽ ഉപകരണങ്ങളുടെ വില പത്ത് ശതമാനത്തിലധികം വർദ്ധിപ്പിക്കരുതെന്നും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നു.