fungus

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​യു​ന്ന​തി​ന്റെ​ ​ആ​ശ്വാ​സ​ക്ക​ണ​ക്കു​ക​ൾ​ക്കി​ടെ,​ ​പു​തി​യ​ ​ആ​ശ​ങ്ക​ ​പ​ട​ർ​ത്തി​ ​ബ്ളാക്ക് ഫം​ഗ​സ് ​വ്യാ​പ​ന​വും​ ​കൂ​ടു​ത​ൽ​ ​മാ​ര​ക​മാ​യ​ ​വൈ​റ്റ് ​ഫം​ഗ​സ് ​സാ​ന്നി​ദ്ധ്യ​വും.​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​ ​ബ്ളാക്ക് ഫം​ഗ​സ് ​ബാ​ധി​ച്ച് ​ഇ​തു​വ​രെ​ 219​ ​മ​ര​ണ​ങ്ങ​ൾ​ ​റി​പ്പോ​‌​ർ​ട്ട് ​ചെ​യ്ത​തി​നു​ ​പി​ന്നാ​ലെ​യാ​ണ്,​ ​ഇ​ന്ന​ലെ​ ​ബീ​ഹാ​റി​ലും​ ​യു.​പി​യി​ലു​മാ​യി​ ​കൊ​വി​ഡ് ​മു​ക്ത​രാ​യ​ ​അ​ഞ്ചു​ ​രോ​ഗി​ക​ളി​ൽ​ ​വൈ​റ്റ് ​ഫം​ഗ​സ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൊ​വി​ഡ് ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​ ​ഇ​വ​രി​ൽ​ ​പ​രി​ശോ​ധ​നാ​ഫ​ലം​ ​നെ​ഗി​റ്റീ​വ് ​ആ​യി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​വി​ശ​ദ​പ​രി​ശോ​ധ​ന​യി​ൽ​ ​വൈ​റ്റ് ​ഫം​ഗ​സ് ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ബീ​ഹാ​ർ​ ​പാ​ട്ന​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഡോ​ക്ട​ർ​ ​ഉ​ൾ​പ്പെ​ടെ​ ​നാ​ലു​ ​പേ​രി​ലും​ ​യു.​പി​യി​ലെ​ ​മൗ​വി​ൽ​ ​ഒ​രാ​ളി​ലു​മാ​ണ് ​പു​തി​യ​ ​വൈ​റ​സ് ​സാ​ന്നി​ദ്ധ്യം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ബ്ളാക്ക് ഫം​ഗ​സ് ​കാ​ര​ണ​മു​ള്ള​ ​മ്യൂ​ക്കോ​ർ​മൈ​കോ​സി​സ് ​അ​ണു​ബാ​ധ​ ​ത​ന്നെ​യാ​ണ് ​വൈ​റ്റ് ​ഫം​ഗ​സ് ​ബാ​ധി​ത​രി​ലും​ ​കാ​ണു​ക​യെ​ങ്കി​ലും,​ ​ശ്വാ​സ​കോ​ശ​ങ്ങ​ളെ​ ​മാ​ത്ര​മ​ല്ല​ ​വൃ​ക്ക,​ ​മ​സ്തി​ഷ്കം,​ ​ആ​മാ​ശ​യം,​ ​സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ൾ,​ ​വാ​യ,​ ​ന​ഖം,​ ​ച​ർ​മ്മം​ ​തു​ട​ങ്ങി​ ​മ​റ്റ് ​അ​വ​യ​വ​ങ്ങ​ളെ​യും​ ​ബാ​ധി​ക്കു​ന്ന​താ​ണ് ​ഇ​തി​നെ​ ​കൂ​ടു​ത​ൽ​ ​മാ​ര​ക​മാ​ക്കു​ന്ന​ത്.
അ​തി​നി​ടെ,​ ​ബ്ളാക്ക് ​ഫം​ഗ​സി​നെ​ ​മാ​ര​ക​സ്വ​ഭാ​വ​മു​ള്ള​ ​രോ​ഗ​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ക​ത്ത​യ​ച്ചു.​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​ 13​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​ ​ഇ​തി​ന​കം​ 7,250​ ​പേ​രി​ൽ​ ​ബ്ലാ​ക്ക് ​ഫം​ഗ​സ് ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ​കൂ​ടു​ത​ൽ​ ​മ​ര​ണം​-​ 90.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​തു​വ​രെ​ ​ഒ​രു​ ​മ​ര​ണം.​ ​ഫം​ഗ​സ് ​ബാ​ധ​ ​മ​സ്തി​ഷ്ക​ത്തി​ലേ​ക്ക് ​പ​ട​രാ​തി​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​ല​പ്പു​റ​ത്ത് ​ഒ​രു​ ​രോ​ഗി​യു​ടെ​ ​ഇ​ട​തു​ക​ണ്ണ് ​നീ​ക്കം​ ​ചെ​യ്തി​രു​ന്നു.

 മരുന്ന് ഉത്പാദനം കൂട്ടാൻ കേന്ദ്രം

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള ആന്റി ഫംഗസ് മരുന്നായ ആംഫോട്ടെറിസിൻ- ബിയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കൂടുതൽ കമ്പനികൾക്ക് മരുന്ന് നിർമ്മാണത്തിന് കേന്ദ്രം ലൈസൻസ് അനുവദിച്ചു. ഈ കമ്പനികൾ ജൂലായിൽ ഉത്പാദനം തുടങ്ങും. ഫംഗസ് ബാധയ്ക്കെതിരെയുള്ള മറ്റ് മരുന്നുകളുടെ ഇറക്കുമതി വർദ്ധിപ്പിക്കും.

പ്രതിരോധ ശേഷി പ്രധാനം

 ബ്ളാക്ക്, വൈറ്റ് ഫംഗസുകൾ കാരണമുള്ള അണുബാധ കൊവിഡ് മുക്തരിൽ

 കൊവിഡ് കാരണം പ്രതിരോധശേഷി കുറയുന്ന അവസ്ഥയിലാണ് അണുബാധ

 പ്രമേഹരോഗികളിലും സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവരിലും അധിക സാദ്ധ്യത

 ഓക്സിജൻ പിന്തുണയോടെ ചികിത്സയിലുള്ളവരിൽ കൂടുതൽ ശ്രദ്ധ വേണം

 അണുബാധയുള്ളയാളിൽ നിന്ന് രോഗം മറ്റൊരാളിലേക്ക് പകരില്ല

 ഹൈ ഡെഫിനിഷൻ സി.ടി സ്കാൻ, എക്സ് റേ പരിശോധനകളിൽ തിരിച്ചറിയാം

 ഫംഗസ് രോഗങ്ങൾക്ക് പ്രയോഗത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സ

 കൊവിഡ് നെഗറ്റീവ് ആയിട്ടും ലക്ഷണങ്ങൾ തുടർന്നാൽ അടിയന്തര ജാഗ്രത

'ബ്ലാക്ക് ഫംഗസാണ് പുതിയ വെല്ലുവിളി. ഇത് മറികടക്കാൻ സജ്ജരായിരിക്കേണ്ടതുണ്ട്. കൊവിഡിനു ശേഷവും ശ്രദ്ധ വേണം".

- നരേന്ദ്ര മോദി, പ്രധാനമന്ത്രി

'​ബ്ളാ​ക്ക് ​ഫം​ഗ​സ് ​പു​തി​യ​ ​രോ​ഗ​മ​ല്ല.​ ​നേ​ര​ത്തെ​യും​ ​ഇ​വി​ടെ​യു​ള്ള​താ​ണ്.​ ​അ​തി​ന്റെ​ ​വ്യാ​പ​നം​ ​മു​മ്പ​ത്തേ​ക്കാ​ൾ​ ​കൂ​ടി​യി​ട്ടി​ല്ല.​ ​ചി​കി​ത്സ​യ്‌​ക്ക് ​മ​രു​ന്നു​ക​ൾ​ ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്".
-​ ​പിണറായി വിജയൻ, മു​ഖ്യ​മ​ന്ത്രി