covid-india

ന്യൂഡൽഹി: പ്രതിദിന കൊവിഡ് മരണം വീണ്ടും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,194 പേരാണ് മരിച്ചത്. അതേസമയം തുടർച്ചയായ ഒമ്പതാം ദിവസവും രോഗമുക്തരുടെ എണ്ണം പുതിയ കൊവിഡ് രോഗികളെക്കാൾ കൂടുതലാണ്. 2,57,299 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 3,57,630 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 87.76 ശതമാനമായി ഉയർന്നു.

പുതിയ കേസുകളിൽ 78.12 ശതമാനവും കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്നാടും ക‌ർണാടകയുമാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ള ആദ്യ രണ്ട് സംസ്ഥാനങ്ങൾ.

രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 29 ലക്ഷമായി കുറഞ്ഞു.
രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ 69. 94 ശതമാനവും കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ്. പ്രതിദിന കൊവിഡ് പരിശോധന 20.66 ലക്ഷമായി ഉയർന്നു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 12.45 ശതമാനമായി താഴ്ന്നതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.