ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു ഉൾപ്പെടെയുള്ള ബോർഡ് പരീക്ഷകളിലെയും മറ്റു പ്രവേശന പരീക്ഷകളിലെയും അനിശ്ചിതത്വം നീക്കാൻ കേന്ദ്രസർക്കാർ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 11.30ന് നടക്കുന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാൽ, വനിതാശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി, വിദ്യാഭ്യാസ സെക്രട്ടറിമാർ, പരീക്ഷാ ബോർഡുകളുടെ ചെയർപേഴ്സൺമാർ തുടങ്ങിയവരും പങ്കെടുക്കും. കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്.