ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇവിടെ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യു.എ.ഇ ജൂൺ 14വരെ നീട്ടി. മറ്റിടങ്ങളിൽ നിന്നുവരുന്ന യാത്രക്കാർ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെങ്കിൽ വിലക്ക് ബാധകമാണ്. യു.എ.ഇ പൗരൻമാർ, യു.എ.ഇ ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള ഇള

വ് അനുവദിക്കും.

അർമീനിയയും ബഹ്റൈനും ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും തിരിച്ചടിയായി. അവധിക്ക് നാട്ടിലെത്തിയവർ യു.എ.ഇ വിലക്ക് മറികടക്കാൻ ഈ രാജ്യങ്ങൾ വഴി യാത്രചെയ്തിരുന്നു.