incb

​​​​​​

ന്യൂഡൽഹി​: മുൻ റവന്യൂ ഐ.ആർ.എസ് ഉദ്യോഗസ്ഥയായ ജഗ്ജി​ത് പവാദി​യയെ വി​യന്ന ആസ്ഥാനമായ അന്താരാഷ്‌ട്ര നർക്കോട്ടി​ക് കൺട്രോൾ ബോർഡ് പ്രസി​ഡന്റായി​ തി​രഞ്ഞെടുത്തു. മയക്കുമരുന്നുമായി​ ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര സഭയുടെ ചട്ടങ്ങൾ നടപ്പാക്കേണ്ട ഐ.എൻ.സി​.ബി ബോർഡിൽ 2014മുതൽ അംഗമാണ് ഇന്ത്യയി​ലെ മുൻ നാർക്കോട്ടി​ക് കമ്മിഷണർ പദവി അടക്കം റവന്യൂ സർവീസിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ജഗ്ജി​ത് . 2016ൽ ഐ.എൻ.സി​.ബി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ ചൈനയുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് വീണ്ടും ബോർഡ് അംഗമായി.