ന്യൂഡൽഹി: ഹരിയാനയിൽ ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി. അവശ്യസർവീസുകൾക്ക് തടസമില്ല. മഹാരാഷ്ട്ര നിലവിലെ ലോക്ഡൗൺ ജൂൺ ഒന്നുവരെയാണ് നീട്ടിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ആർ.ടി.പിസി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഛത്തീസ്ഗഡിൽ നിലവിലെ ലോക്ഡൗൺ മേയ് 31 വരെയും ജാർഖണ്ഡിൽ മേയ് 27 വരേയും ഗോവയിൽ ലോക്ഡൗണിന് സമാനമായ കർഫ്യു മേയ് 31 വരെയും നീട്ടിയിട്ടുണ്ട്.