vaccine-gst

ന്യൂഡൽഹി: കൊവിഡ് വാക്സിനുകളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുന്നതും കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഉത്പന്നങ്ങൾക്ക് ഇളവു നൽകുന്നതും മേയ് 28ന് വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം ചർച്ച ചെയ്യും. നിലവിൽ അഞ്ചുശതമാനമാണ് വാക്സിനുകളുടെ ജി.എസ്.ടി. ചെറിയ കാലയളവിൽ നികുതി പൂർണമായി ഒഴിവാക്കണമെന്നും അതല്ല, 0.1ശതമാനം പോലെ ചെറിയ നികുതി മതിയെന്നും നിർദ്ദേശങ്ങളുണ്ട്. നിലവിൽ വാക്സിൻ കയറ്റുമതിക്ക് നികുതിയില്ല. ജി.എസ്.ടി പൂർണമായി ഒഴിവാക്കുകയോ, ചെറിയ നികുതി ചുമത്തുകയോ ചെയ്താൽ സാമ്പത്തികമായി വളരെ ആശ്വാസമാകുമെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ ജി.എസ്.ടിയിലും തീരുമാനമുണ്ടാകും.