cbse

ന്യൂഡൽഹി: സ്കൂളിൽ നടത്തിയ പരീക്ഷകൾ എഴുതാത്ത സി.ബി.എസ്.ഇ പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക് ടെലിഫോൺ വഴി മൂല്യനിർണയം നടത്തി മാർക്ക് നൽകാൻ തീരുമാനം. ബോർഡ് പരീക്ഷ റദ്ദാക്കിയതിനാൽ സ്കൂളിലെ യൂണിറ്റ് പരീക്ഷകളുടെയും ഇന്റേണൽ അസസ് മെന്റുകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താൻ തീരുമാനിച്ചിരുന്നു. ഇത്തരം പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയാണിത്.

മൂല്യനിർണയത്തിനായി കണക്ക്, സയൻസ്, സോഷ്യൽസയൻസ് എന്നീ വിഷയങ്ങളുടെ ഒരോ അദ്ധ്യാപകരും ഭാഷ പഠിപ്പിക്കുന്ന രണ്ട് അദ്ധ്യാപകരും അടങ്ങിയ അഞ്ചംഗ സമിതി രൂപീകരിക്കണം. മേൽനോട്ടത്തിന് അടുത്ത സ്കൂളിൽ നിന്നുള്ള രണ്ട് അദ്ധ്യാപകരെ നിയമിക്കണം.