covid

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 2,08,921 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

തുടർച്ചയായ പത്ത് ദിവസങ്ങളിൽ പ്രതിദിന കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയാണ്. അതേസമയം ഇന്നലെ രാവിലെ വരെ 4157 പേർ മരിച്ചത് ആശങ്കയുണ്ടാക്കുന്നു.

22,17,320 കൊവിഡ് പരിശോധനകൾ നടന്നപ്പോഴാണ് 2,08,921പേർക്ക് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസി​റ്റിവി​റ്റി നിരക്ക് 9.42ശതമാനമാണ്. പ്രതിവാര പോസി​റ്റിവി​റ്റി നിരക്ക് 11.45 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 24,95,591 ആയി കുറഞ്ഞു.

2,95,955 പേർ രോഗ മുക്തരായി. പുതിയ കേസുകളെക്കാൾ 87,034 കൂടുതൽ പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് 2,43,50,816 ആയി. വാക്സിൻ ക്ഷാമത്തിന്റെ പരാതികൾക്കിടയിലും രാജ്യത്ത് 20 കോടി വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.