social-media

ന്യൂഡൽഹി: ഐ.ടി മന്ത്രാലയം ആവിഷ്‌കരിച്ച പുതിയ ചട്ടങ്ങളും നയങ്ങളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ അടിയന്തരമായി സമർപ്പിക്കാൻ ഫേസ്ബുക്ക്, ട്വിറ്റർ, ഒ.ടി.ടി സേവനം നൽകുന്ന നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം തുടങ്ങിയ കമ്പനികൾക്ക് കേന്ദ്രം അന്ത്യശാസനം നൽകി.

ഫെബ്രുവരി 25ന് നിലവിൽ വന്ന പുതിയ ചട്ടങ്ങളും നയങ്ങളും അനുസരിച്ച് കമ്പനികൾ, ഇന്ത്യയിലെ അവരുടെ മുഖ്യ കംപ്ളയൻസ് ഓഫീസറുടെ വിലാസം, ബന്ധപ്പെടാനുള്ള നോഡൽ ഓഫീസറുടെ വിലാസം, ആഭ്യന്തര പരാതി പരിഹാര ഓഫീസറുടെ വിലാസം, ബന്ധപ്പെടാനുള്ള ഇന്ത്യയിലെ പ്രധാന വിലാസം തുടങ്ങിയ വിവരങ്ങൾ നൽകാനാണ് ഇന്നലെ ഐ.ടി മന്ത്രാലയത്തിന്റെ സൈബർ നിയമ വിഭാഗത്തിലെ ഗ്രൂപ്പ് കോർഡിനേറ്റർ രാകേഷ് മഹേശ്വരിയുടെ ഉത്തരവിൽ ആവശ്യപ്പെട്ടത്. വിവരങ്ങൾ ഇന്നലെ തന്നെ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.

ഇന്ത്യയിൽ 50ലക്ഷം ഉപഭോക്താക്കളുള്ള പ്രധാന സോഷ്യൽ മീഡിയ കമ്പനികൾക്കാണ് നോട്ടീസ്. ഈ വിഭാഗത്തിൽ ഉൾപ്പെടാത്തവർ അതു വ്യക്തമാക്കണം. റിപ്പോർട്ട് നൽകിയാലും കൂടുതൽ വിവങ്ങൾ തേടാൻ സർക്കാരിന് അധികാരമുണ്ട്. ഫെബ്രുവരി 25ന് പുതിയ ചട്ടങ്ങൾ ആവിഷ്കരിച്ച ശേഷം അവ അനുസരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് നൽകാൻ സമൂഹമാദ്ധ്യമ കമ്പനികൾക്ക് മൂന്നു മാസം നൽകിയിരുന്നു. റിപ്പോർട്ട് നൽകാത്ത കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ പേരിൽ വിലക്ക് അടക്കം നടപടി നേരിടേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. തുടർന്നാണ് ഇന്നലെ വാട്ട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

കേ​ന്ദ്ര​ ​ന​യ​ത്തി​നെ​തി​രെ

വാ​ട്സാ​പ്പ് ​ഹൈ​ക്കോ​ട​തി​യിൽ

​ ​സ​ന്ദേ​ശ​ങ്ങ​ളു​ടെ​ ​ഉ​റ​വി​ടം​ ​വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​അ​ട​ക്ക​മു​ള്ള​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ ​ന​യം​ ​സ്വ​കാ​ര്യ​ത​ ​ലം​ഘ​ന​മാ​ണെ​ന്ന് ​ചൂ​ണ്ടി​കാ​ട്ടി​ ​വാ​ട്സാ​പ്പ് ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​വാ​ട്സാ​പ്പി​ലൂ​ടെ​ ​കൈ​മാ​റു​ന്ന​ ​ഓ​രോ​ ​സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​ക​ണ​മെ​ന്ന​ ​ന​യം​ ​ജ​ന​ങ്ങ​ളു​ടെ​ ​സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ​വാ​ട്സാ​പ്പ് ​പ്ര​തി​നി​ധി​ക​ൾ​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ച്ചു.

400​ ​മി​ല്യ​ൺ​ ​ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ​വാ​ട്സാ​പ്പി​ന് ​ഇ​ന്ത്യ​യി​ലു​ള്ള​ത്.​ ​ഓ​രോ​ ​സ​ന്ദേ​ശ​വും​ ​ട്രേ​സ് ​ചെ​യ്യു​ന്ന​ത് ​മെ​സേ​ജ് ​അ​യ​ക്കു​ന്ന​ ​ഓ​രോ​ ​ആ​ളു​ടെ​യും​ ​വി​ര​ല​ട​യാ​ളം​ ​ശേ​ഖ​രി​ച്ച് ​വ​യ്ക്കു​ന്ന​ത് ​പോ​ലെ​യാ​ണ്.​ ​എ​ൻ​ഡ് ​ടു​ ​എ​ൻ​ഡ് ​എ​ൻ​ക്രി​പ്ഷ​ൻ​ ​അ​ട​ക്കം​ ​ഇ​തി​നാ​യി​ ​ഒ​ഴി​വാ​ക്ക​ണ്ടി​ ​വ​രും.​ ​ഇ​ത് ​ഗു​രു​ത​ര​ ​സ്വ​കാ​ര്യ​താ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കും.​ 2017​ലെ​ ​ജ​സ്റ്റി​സ് ​കെ.​എ​സ്.​ ​പു​ട്ട​സ്വാ​മി​ ​-​ ​യൂ​ണി​യ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​കേ​സി​ൽ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​നി​രീ​ക്ഷി​ക്കു​ന്ന​ത് ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​വും​ ​സ്വ​കാ​ര്യ​ത​യ്ക്കു​ള്ള​ ​അ​വ​കാ​ശ​ത്തി​ന്റെ​ ​ലം​ഘ​ന​വു​മാ​ണെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.​ ​ട്വി​റ്റ​ർ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​തു​വ​രെ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

സ​ന്ദേ​ശ​ങ്ങ​ളു​ടെ​ ​ഉ​റ​വി​ടം​ ​തേ​ടു​ന്ന​ത് ​സ്വ​കാ​ര്യ​താ​ ​ലം​ഘ​ന​മ​ല്ലെ​ന്നും​ ​കു​റ്റ​കൃ​ത്യം​ ​ത​ട​യാ​നാ​ണി​ത് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും​ ​കേ​ന്ദ്രം​ ​വ്യ​ക്ത​മാ​ക്കി.​ ​