ന്യൂഡൽഹി:കൊവിഡ് ചികിത്സയ്‌ക്ക് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി - ഡി - ഗ്ലൂക്കോസ് ( 2 - ഡി ജി ) മരുന്നിന്റെ 10,000 സാഷെകൾ ഇന്ന് പുറത്തിറക്കുമെന്ന് നിർമ്മാതാക്കളായ ഡോ. റെഢ്ഡീസ് ലാബോറട്ടറീസ് അറിയിച്ചു. മരുന്ന് ഔദ്യോഗികമായി പുറത്തിറക്കിയെങ്കിലും ഡൽഹിയിലെ ചില ആശുപത്രികളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ ഉപയോഗിച്ചത്. ഇന്നിറക്കുന്ന 10,000 സാഷെകൾ വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യും.