white-fungus

ന്യൂഡൽഹി: മ്യൂക്കോർമൈകോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർദ്ധിക്കുന്നതിനിടെ ഡൽഹിയിൽ അപൂർവതരം വൈറ്റ് ഫംഗസ് (കാൻഡിഡ) ബാധ റിപ്പോർട്ട് ചെയ്തു. കുടലിൽ മാരകമായ തകരാറുണ്ടാക്കുന്ന പ്രത്യേക തരം ഫംഗസ് രോഗമാണിത്. രാജ്യത്താദ്യമായി ഡൽഹി എസ്.ജി.ആർ.എച്ച് ആശുപത്രിയിലാണ്

ഈ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഠിനമായ വയറുവേദന, ഛർദ്ദി, മലബന്ധം തുടങ്ങിയ അസുഖങ്ങളോടെ മേയ്13ന് ആശുപത്രിയിലെത്തിയ 49കാരിയായ കൊവിഡ് രോഗിയിലാണ് വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയത്. സ്തനാർബുദത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ശസ്ത്രക്രിയയിലൂടെ ഇവരുടെ സ്തനം നീക്കം ചെയ്തിരുന്നു. നാലാഴ്ച മുമ്പ് വരെ കീമോതെറാപ്പിയും നടത്തിയിരുന്നു. അടിവയറ്റിൽ സി.ടി സ്‌കാൻ നടത്തിയപ്പോൾ കുടലിൽ സുഷിരമുള്ളതായി സൂചനകൾ ലഭിച്ചു.

ഡോക്ടർമാർ ഉടനെ അടിവയറ്റിനുള്ളിൽ ട്യൂബ് സ്ഥാപിച്ച് ഒരു ലിറ്ററോളം പിത്തരസം കലർന്ന പഴുപ്പ് പുറത്ത് കളഞ്ഞു. ഡോ.സമിറാൻ നൻഡിയുടെ നേതൃത്വത്തിൽ ഇവർക്ക് ശസ്ത്രക്രിയ നടത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ സുഷിരങ്ങൾ അടച്ചതായി ഡോ.നൻഡി പറഞ്ഞു.

കുടലിന്റെ ഒരു ഭാഗം എടുത്ത് നടത്തിയ പരിശോധനയിലാണ് കുടൽ ഭിത്തിയിൽ ഗുരുതരമായ വ്രണം ഉണ്ടായതായും വെളുത്ത ഫംഗസ് മൂലമുണ്ടാകുന്ന നെക്രോസിസ് ഉണ്ടെന്ന് കണ്ടെത്തിയെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം അനസ്‌തോമോട്ടിക്ക് ഭാഗത്ത് ചെറിയ ചോർച്ചയുണ്ടായതിനെ തുടർന്ന് ആദ്യ ശസ്ത്രക്രിയ നടത്തി അഞ്ച് ദിവസത്തിന് ശേഷം സ്ത്രീയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ത്രീ നിലവിൽ സുഖംപ്രാപിച്ച് വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

​ല​ക്ഷ​ണ​ങ്ങൾ
ശ്വാ​സ​ത​ട​സം,​ ​പ​നി,​ ​ജ​ല​ദോ​ഷം,​ ​രു​ചി​യും​ ​മ​ണ​വും​ ​ന​ഷ്ട​പ്പെ​ടുക.


​പു​തി​യ​ ​രോ​ഗ​മ​ല്ല
വൈ​റ്റ് ​ഫം​ഗ​സ് ​ബാ​ധ​ ​പു​തി​യ​ ​രോ​ഗ​മ​ല്ല.​ ​സാ​ധാ​ര​ണ​യാ​യി​ ​ശ​രീ​ര​ത്തി​ൽ​ ​ക​ണ്ടു​വ​രു​ന്ന​ ​ഫം​ഗ​സാ​ണി​ത്.​ ​എ​ന്നാ​ൽ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​കു​റ​ഞ്ഞ​ ​ശ​രീ​രാ​വ​സ്ഥ​യെ​ ​ഇ​ത് ​മു​ത​ലെ​ടു​ക്കും.​ ​ശ്വാ​സ​കോ​ശ​ത്തെ​യാ​ണ്​​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​യി​ ​ബാ​ധി​ക്കു​ന്ന​ത്​.​ ​ശേ​ഷം​ ​ത്വ​ക്ക്​,​ ​ആ​മാ​ശ​യം,​ ​വൃ​ക്ക,​ ​ത​ല​ച്ചോ​ർ,​ ​സ്വ​കാ​ര്യ​ ​ഭാ​ഗ​ങ്ങ​ൾ,​ ​വാ​യ,​ ​ന​ഖം​ ​എ​ന്നീ​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ളെ​യും​ ​ബാ​ധി​ക്കു​ന്നു.
-​ ​ഡോ.​ ​എ​സ്​.​എ​ൻ.​ ​സിം​ഗ്,​ ​പാ​ട്​​ന​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ലെ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി

​ ​പ്ര​തി​രോ​ധി​ക്കാം
വൈ​റ്റ് ​ഫം​ഗ​സ് ​ബാ​ധ​യെ​ ​ചെ​റു​ക്കാ​ൻ​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​യും​ ​ശു​ചി​ത്വ​വും​ ​​​ ​അ​ത്യാ​വ​ശ്യം​​.​ ​വൃ​ത്തി​ഹീ​ന​മാ​യ​ ​ജ​ല​സ്രോ​ത​സു​ക​ൾ​ ​പോ​ലും​ ​അ​പ​ക​ട​മു​ണ്ടാ​ക്കും.​ ​ആ​വി​ ​പി​ടി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വെ​ള്ളം​ ​പോ​ലും​ ​പ​ഴ​യ​ത​ല്ലാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.