ന്യൂഡൽഹി: കാർഷിക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ നടന്ന പ്രതിഷേധത്തിനിടെ ചെങ്കോട്ടയിലുണ്ടായ അക്രമം കരുതികൂട്ടിയുള്ളതെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ചെങ്കോട്ടയിൽ പതാക ഉയർത്തുക മാത്രമായിരുന്നില്ല പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും കാർഷിക സമരത്തിന്റെ പുതിയ വേദിയായി ചെങ്കോട്ട പിടിച്ചെടുക്കാനാണ് പ്രതിഷേധക്കാർ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഹരിയാനയിലും പഞ്ചാബിലും 2019ലേതിന് അപേക്ഷിച്ച് 2020ൽ ട്രാക്ടർ വില്പനയിൽ 95 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. മുൻകൂട്ടിയുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. അക്രമങ്ങൾക്ക് ആവശ്യമായ പണം സിംഗ്സ് ഫോർ ജസ്റ്റിസ് ഗ്രൂപ്പ് ലഭ്യമാക്കി.
കേസ് സംബന്ധിച്ച് 3,224 പേജുകളുള്ള കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസ് 28 ന് പരിഗണിക്കും.