ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, ചാര സംഘടനയായ റോയുടെ സെക്രട്ടറി സാമന്ത് കുമാർ ഗോയൽ എന്നിവരുടെ കാലാവധി ഒരുവർഷത്തേക്ക് കൂടി കേന്ദ്ര സർക്കാർ നീട്ടി നൽകി. 1984 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായ ഇരുവരും അടുത്തമാസം 30ന് വിരമിക്കാനിരിക്കെയാണ് കാബിനറ്റ് അപ്പോയ്മെന്റ് കമ്മിറ്റി കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഗോയൽ പഞ്ചാബ് കേഡറിലേയും കുമാർ അസാം - മേഘാലയ കേഡറിലെയുമാണ്. 2019ൽ റോ സെക്രട്ടറി അനിൽ ദസ്‌മാന, ഐ.ബി ഡയറക്ടർ രാജീവ് ജെയിൻ എന്നിവരുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകിയിരുന്നു.