ന്യൂഡൽഹി: യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും വീടിന് സമീപം പ്രത്യേക വാക്സിനേഷൻ കേന്ദ്രം സജ്ജമാക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. 60വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്ക് പ്രായഭേദമന്യേയും ഈ വാക്സിൻ കേന്ദ്രങ്ങളിലെ സേവനം ഉപയോഗപ്പെടുത്താം. ഇതുവരെ വാക്സിൻ എടുക്കാത്തവർക്കൊപ്പം ആദ്യ ഡോസ് എടുത്തവർക്കും സേവനം ലഭിക്കും.