ന്യൂഡൽഹി: കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി രാജിവച്ചതിനെ തുടർന്ന് ഒഴിവുള്ള കേരളത്തിലെ രാജ്യസഭാ സീറ്റിൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉടൻ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. 2024 ജൂലായ് ഒന്നുവരെയായിരുന്നു ജോസിന്റെ കാലാവധി.
ഒഴിവുവന്ന സീറ്റിന്റെ കാലാവധി ഒരുവർഷത്തിൽ കൂടുതലാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പ് നടത്തുന്നത് പരിഗണിക്കാൻ ഇന്നലെ ചേർന്ന യോഗം കൊവിഡ് വ്യാപനം തടസമാണെന്ന് വിലയിരുത്തി. സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ സംസ്ഥാനത്തു നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.