ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ജൂൺ 30 അർദ്ധരാത്രി വരെ നീട്ടി. വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ, വിദേശ ചരക്കു വിമാനങ്ങൾ, പ്രത്യേകാനുമതിയുള്ള ചാർട്ടേഡ് സർവീസുകൾ എന്നിവയ്ക്കു വിലക്ക് ബാധകമല്ല. കഴിഞ്ഞ വർഷം മാർച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്.