plane

ന്യൂഡൽഹി : കൊവിഡ് വ്യാപന പ്രതിസന്ധികൾക്കിടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയും ചൂഷണം. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും. നിലവിലെ യാത്രാ നിരക്കിൽ 13 മുതൽ 16 ശതമാനം വരെയാണ് സിവിൽ ഏവിയേഷൻ വകുപ്പ് വർദ്ധിപ്പിച്ചത്.

കൊവി‌ഡും ലോക്ക് ഡൗണും കാരണം യാത്രക്കാരിലുണ്ടായി ക്രമാതീതമായ കുറവ് സൃഷ്ടിച്ച നഷ്ടം നികത്താനാണ് ടിക്കറ്റ് വില വർദ്ധിപ്പിച്ചതെന്നാണ് വിശദീകരണം.

വർദ്ധന ഇങ്ങനെ

1. ഡൽഹി - തിരുവനന്തപുരം

കുറഞ്ഞ നിരക്ക് 8,​700 രൂപ. ഉയർന്ന നിരക്ക് 20,400

നിലവിലെ നിരക്ക് 4,500 - 12,000

2. ഡൽഹി - കോഴിക്കോട്- കൊച്ചി

കുറഞ്ഞ നിരക്ക് 7,400. പരമാവധി 20,400

നിലവിലെ നിരക്ക് - 3,500 - 10,000

3. കൊച്ചി – പൂനെ, തിരുവനന്തപുരം –മുംബയ്

കുറഞ്ഞ നിരക്ക് 4,​700 ഉയർന്ന നിരക്ക് 13,000

നിലവിലെ നിരക്ക് - 3500 - 10,000


4. കൊച്ചി – ചെന്നൈ, തിരുവനന്തപുരം - ഹൈദരാബാദ്

കുറഞ്ഞ നിരക്ക് 4,​000. ഉയർന്ന നിരക്ക് 11,700

നിലവിലെ നിരക്ക് - 25,00 - 9,000

5. ബംഗളൂരു – കോഴിക്കോട്, തിരുവനന്തപുരം – ബംഗളൂരു,

തിരുവനന്തപുരം – ചെന്നൈ, കൊച്ചി – ഗോവ

കുറഞ്ഞ നിരക്ക് 3,​300. ഉയർന്ന നിരക്ക് 9,​800

നിലവിലെ നിരക്ക് - 2,500 - 8,000