ന്യൂഡൽഹി: കൊവിഡ് ചികിത്സയിൽ കഴിയുന്ന സമാജ്‌വാദി പാർട്ടി എം.പി. മൊഹമ്മദ് അസംഖാന്റെ ആരോഗ്യനില ഗുരുതരം. ലക്‌നൗവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്റർ സഹായത്താലാണ് കഴിയുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മേയ് 9നാണ് അസംഖാന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ മകൻ അബ്ദുള്ള അസംഖാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തി നേടി.
ഭൂമി കൈയേറ്റം, സ്ഥലം തട്ടിപ്പ്, മോഷണം തുടങ്ങി നൂറിലേറെ കേസുകളൽ പ്രതിയാണ് അസം ഖാൻ. അദ്ദേഹത്തിന്റെ മകനെതിരെയും നിരവധി കേസുകളുണ്ട്. തട്ടിപ്പ് കേസിൽ സീതാപൂരിലെ ജയിലിൽ കഴിയുകയായിരുന്ന അസം ഖാന്റെ ഭാര്യയും എം.എൽ.എയുമായ തൻസീന ഫാത്തിമ കഴിഞ്ഞ ഡിസംബറിലാണ് ജാമ്യത്തിലിറങ്ങിയത്.