ന്യൂഡൽഹി : കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപ പി.എം കെയേഴ്സ് ഫണ്ടിൽ നിന്നും മാറ്റിവച്ച് 18 വയസ് പൂർത്തിയാകുമ്പോൾ ഈ തുകയിൽ നിന്ന് സ്റ്റൈപ്പൻഡ് നൽകും. 23ാം വയസിൽ തുക പൂർണമായും കുട്ടികൾക്ക് കൈമാറും. സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.വിവിധ സംസ്ഥാന സർക്കാരുകൾ കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.
പാക്കേജ് ഇപ്രകാരം
'' കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനും സഹായിക്കാനും ആവശ്യമായതെല്ലാം ചെയ്യും. ''
- നരേന്ദ്ര മോദി