kn-balagopal

ന്യൂഡൽഹി :കൊവിഡ്​ വാക്സിൻ, മരുന്നുകൾ, ​ പരിശോധനാ കിറ്റുകൾ,​ വെന്റിലേറ്റർ തുടങ്ങി

കൊവിഡ് പ്രതിരോധ വസ്തുക്കൾക്ക് ജി.എസ്.ടി. ഇളവ് തീരുമാനിക്കുന്നതിനായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെട്ട എട്ടംഗ മന്ത്രിതല സമിതിയ്ക്ക് കേന്ദ്രം രൂപം നൽകി.

മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് കെ. സംഗ്മയാണ് അദ്ധ്യക്ഷൻ. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ,​ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ,​ ഗോവ ഗതാഗത മന്ത്രി മൗവിൻ ഗൊഡിൻഹോ,​ ഒഡിഷ, തെലുങ്കാന,​യു.പി.​ ധനമന്ത്രിമാരായ നിരഞ്ജൻ പൂജാരി,​ ടി.ഹരീഷ് റാവു,​ സുരേഷ് കുമാർ ഖന്ന എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ജൂൺ 8ന് മുൻപ് സമിതി റിപ്പോ‌ർട്ട് സമർപ്പിക്കണം. കൂടുതൽ നിരക്ക് ഇളവുകൾ ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.

ഇറക്കുമതി ചെയ്യുന്ന കൊവിഡ് പ്രതിരോധ വസ്തുക്കൾക്ക് ജി.എസ്.ടി. ഇളവ് നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.