cbse

കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷ റദ്ദാക്കാൻ ആലോചന. പരീക്ഷ ഉപേക്ഷിച്ചാൽ 9, 10, 11 ക്ളാസുകളിൽ നേടിയ മാർക്ക് അടിസ്ഥാനമാക്കി മൂല്യനിർണയം നടത്താമെന്ന നിർദ്ദേശമാണ് പരിഗണിക്കുന്നത്. ഐ.സി.എസ്.ഇ, ഐ.എസ്.സി തലത്തിലും ഈ നിർദ്ദേശം പരിഗണിക്കുന്നതായാണ് സൂചന. 12-ാം ക്ളാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

പരീക്ഷ നടത്തുന്നതു സംബന്ധിച്ച് ജൂൺ ഒന്നിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ്, ബദൽ നിർദ്ദേശങ്ങൾ പരിഗണിക്കുന്നത്. 11-ാം ക്ളാസിലെ ശരാശരി മാർക്കുകളും 12-ാം ക്ളാസ് യൂണിറ്റ് ടെസ്റ്റുകളിലെയും ഇന്റേണൽ അസസ്മെന്റുകളുടെയും മാർക്കുകളും നൽകാൻ ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷകൾ നടത്തുന്ന ഐ.എസ്.സി.ഇ കൗൺസിൽ, സ്കൂളുകൾക്ക് കത്തയച്ചിരുന്നു.