ന്യൂഡൽഹി: രണ്ടാം വ്യാപനം നിയന്ത്രണ വിധേയമായ ഡൽഹിയിൽ പ്രതിദിന കേസുകളും മരണ നിരക്കും കുറയുന്നു. ഡൽഹിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 946കേസുകൾ. മരണ നിരക്ക് നൂറിന് താഴെയായതും ആശ്വാസമാകുന്നു. ഇന്നലെ 72 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്‌ടമായത്
ശനിയാഴ്ചയും പ്രതിദിന കേസുകൾ ആയിരത്തിൽ താഴെയായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25ശതമാനമായി. കഴിഞ്ഞ ആഴ്ച മുഴുവൻ 2000ൽ താഴെയായിരുന്നു പ്രതിദിന കേസുകളുടെ എണ്ണം. കൊവിഡ് നിയന്ത്രണ വിധേയമായതിനാൽ നാളെ മുതൽ ചില മേഖലകൾക്ക് ഇളവു നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.