central

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള സെൻട്രൽ വിസ്ത പദ്ധതി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പരാതിക്കാർ ഗൂഢമായ ഉദ്ദേശ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിന് ഒരു ലക്ഷം രൂപ പിഴയും ഹർജിക്കാർക്ക് വിധിച്ചു.

''നിർമ്മാണപ്രവർത്തനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ അതേ സൈറ്റിൽ തന്നെയാണ് താമസിക്കുന്നത്. അതിനാൽ തൊഴിലാളികൾക്കിടയിലും പുറത്തും കൊവിഡ് വ്യാപനമുണ്ടാകുമെന്ന ആരോപണം അർത്ഥശൂന്യമാണ്. സംസ്ഥാനത്തെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് ഡൽഹി ദുരന്ത നിവാരണ അതോറിട്ടി (ഡി.ഡി.എം.എ) നിർദ്ദേശം നൽകിയിട്ടില്ല. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് സുപ്രീംകോടതി തന്നെ അനുമതി നൽകിയതാണ്. സമയബന്ധിതമായി ഈ നവംബറോടെ നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

സാമൂഹ്യ പ്രവർത്തകരായ സുഹൈൽ ഹാഷ്മി, അന്യ മൽഹോത്ര എന്നിവരാണ് കോടതിയെ സമീപിച്ചത്. കൊവിഡ് വ്യാപനകാലത്ത് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നായിരുന്നു വാദം. നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽപ്പെടുത്തിയതിനെയും ചോദ്യം ചെയ്തിരുന്നു.

സെ​ൻ​ട്ര​ൽ​ ​വി​സ്ത​യ്ക്കെ​തി​രെ​ ​തെ​റ്റി​ദ്ധാ​ര​ണ​ ​പ​ര​ത്തു​ന്നു​:​ ​കേ​ന്ദ്രം

​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​സ​തി​ക്ക് ​അ​നു​മ​തി​യാ​യി​ട്ടി​ല്ല
ന്യൂ​ഡ​ൽ​ഹി​:​ ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​രം​ ​അ​ട​ക്ക​മു​ള്ള​ ​സെ​ൻ​ട്ര​ൽ​ ​വി​സ്ത​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​തെ​റ്റാ​യ​ ​വാ​ർ​ത്ത​ക​ളാ​ണ് ​പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് ​കേ​ന്ദ്ര​ ​ന​ഗ​ര​വി​ക​സ​ന​ ​മ​ന്ത്രി​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി​ ​വ്യ​ക്ത​മാ​ക്കി.​ ​പ​ദ്ധ​തി​ ​ആ​ഡം​ബ​ര​ത്തി​നാ​യ​ല്ല,​ ​അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണ് ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യു​ടെ​ ​ഡി​സൈ​നി​ന് ​അ​നു​മ​തി​യാ​യി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ ​കു​റെ​ ​മാ​സ​ങ്ങ​ളാ​യി​ ​തെ​റ്റാ​യ​ ​വി​വ​ര​ങ്ങ​ളാ​ണ് ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​രാ​ഷ്‌​ട്രീ​യ​ക്കാ​രും​ ​മ​റ്റു​ള്ള​വ​രും​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​വും​ ​സെ​ൻ​ട്ര​ൽ​ ​വി​സ്ത​ ​വി​പു​ലീ​ക​ര​ണ​വും​ ​അ​ട​ങ്ങി​യ​ 1300​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ക്കാ​ണ് ​തു​ട​ക്ക​മി​ട്ട​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​സ​തി​ ​ഇ​തി​ലു​ൾ​പ്പെ​ടു​ന്നി​ല്ല.​ ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ന് 860​ ​കോ​ടി​യും​ ​സെ​ൻ​ട്ര​ൽ​ ​വി​സ്ത​ ​അ​വ​ന്യൂ​ ​നി​ർ​മ്മാ​ണ​ത്തി​ന് 477​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​ചെ​ല​വ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​മ​ഹാ​മാ​രി​ ​സ​മ​യ​ത്ത് 20,000​ ​കോ​ടി​യു​ടെ​ ​പാ​ഴ്ചെ​ല​വാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്നും​ ​മ​റ്റു​മാ​ണ് ​പ്ര​ചാ​ര​ണം.​ ​സെ​ൻ​ട്ര​ൽ​ ​വി​സ്ത​ ​പ​ദ്ധ​തി​ക്കാ​യി​ ​പ​ഴ​യ​ ​കെ​ട്ടി​ട​ങ്ങ​ളോ,​ ​ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളോ,​ ​സ്മാ​ര​ക​ങ്ങ​ളോ​ ​പൊ​ളി​ക്കു​ന്നി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​സെ​ൻ​ട്ര​ൽ​ ​വി​സ്ത​ ​പ​ദ്ധ​തി​ക്കെ​തി​രാ​യ​ ​ഹ​ർ​ജി​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി​യ​തി​നെ​ ​മ​ന്ത്രി​ ​സ്വാ​ഗ​തം​ ​ചെ​യ്‌​തു.