ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകൾ ട്വിറ്ററിലുണ്ടെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പോക്സോ നിയമലംഘനം, തെറ്റായ വിവരം കൈമാറൽ തുടങ്ങിയവയാണ് ട്വിറ്ററിനെതിരായ പരാതി.
''13 വയസു മുതലുള്ളവർക്ക് ട്വിറ്റർ അക്കൗണ്ട് നൽകുന്നുണ്ട്. ഈ സാമൂഹിക മാദ്ധ്യമത്തിലാകട്ടെ അശ്ലീല വീഡിയോകളും അധികമാണ്. ട്വിറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കണം. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികൾക്ക് ട്വിറ്ററിൽ പ്രവേശനം നൽകരുതെന്നും ഐ.ടി മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ വിഷയത്തിൽ വേണമെന്നും'' കമ്മിഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഗൂഗിൾ, ട്വിറ്റർ, വാട്സാപ്പ്, ആപ്പിൽ ഇന്ത്യ എന്നിവർക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ സമാന പരാതി ഉന്നയിച്ചിരുന്നു.