ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിന്റെ ഉൽപാദനം ഈമാസം പത്തു കോടി ഡോസായി വർദ്ധിപ്പിക്കുമെന്ന് നിർമ്മാതാക്കളായ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നിലവിൽ ആറരക്കോടി ഡോസ് വാക്സിനാണ് കമ്പനി നിർമ്മിക്കുന്നത്. ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ പത്തുകോടി ഡോസ് ഉൽപാദനം കൈവരിക്കാനായിരുന്നു കമ്പനി ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ആവശ്യം വർദ്ധിച്ച സാഹചര്യത്തിലാണ് പെട്ടെന്ന് ഉൽപാദനം കൂട്ടുന്നത്.