ആലുവ: ആലുവ നഗരസഭ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ കറുത്തേടത് ഡാനി എന്നയാളുടെ സ്ഥലത്തു നിക്ഷേപിച്ചിട്ടുള്ളത് മാലിന്യമല്ലെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ അറിയിച്ചു.
മഴക്കാലപൂർവ ശുചീകരണം പ്രവർത്തനങ്ങളുടെ ഭാഗമായി കാനകൾ കോരിയപ്പോൾ അടിഞ്ഞുകൂടിയ മണ്ണാണ് നിക്ഷേപിച്ചത്. ഇത് ജൈവവളമായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.