ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് സൗജന്യമായി വൈഫൈ ലഭിക്കും. പഞ്ചായത്ത് ഓഫീസിലെത്തി അവിടെ നിന്നും ലഭ്യമാകുന്ന പാസ്​വേഡ് ഉപയോഗിച്ച് ഒരു തവണ വൈഫൈയിൽ കണക്ട് ചെയ്താൽ പിന്നെ എപ്പാേൾ വേണമെങ്കിലും ഇവിടെ എത്തുമ്പോൾ ഈ വൈഫൈ ഉപയോഗിക്കാം. പഞ്ചായത്തിൽ വിവിധ ആവശ്യത്തിനെത്തുന്നവർക്ക് വൈഫൈ സൗകര്യം പ്രയോജനപ്പെടുത്തി ആവശ്യമായ രേഖകൾ ഡൗൺ ലോഡ് ചെയ്ത് കാണിച്ച് വേണ്ട സാക്ഷ്യപത്രങ്ങൾ വാങ്ങാൻ സഹായകമാകും.