കൊച്ചി: വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചകളിൽ നടത്തിവരുന്ന പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനം വെള്ളിയാഴ്ചകളിലേക്ക് മാറ്രി. വാരാന്ത്യ ലോക്ക് ഡൗണിനെ തുടർന്നാണിത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണം ഒഴിവാക്കുന്നതുവരെ മാറ്റംതുടരും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനം. കണ്ടെയ്ൻമെന്റ് സോണുകളിൽ പാരന്റിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.