കൊച്ചി: പാലക്കാട് ഡിവിഷന് കീഴിൽ സുരക്ഷാ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് ഭാഗികമായി റദ്ദാക്കി. എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇന്റർസിറ്റി സ്പെഷ്യൽ (06305) 4, 5, 7, 12, 13, 14, 18, 20 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. ഷൊർണ്ണൂരിനും കണ്ണൂരിനും ഇടയിൽ സർവീസുണ്ടാവില്ല. 22ന് കണ്ണൂരിന് പകരം ഷൊർണൂരിൽ നിന്നായിരിക്കും കണ്ണൂർ -എറണാകുളം ഇന്റർസിറ്റി (06306) സർവീസ് തുടങ്ങുക.