കൊച്ചി :കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു. ബ്രോഡ്‌വേ ജൂസ്ട്രീറ്റിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകമാർ സംഘടന പ്രസിഡന്റ് സി.കെ. സണ്ണിക്ക് പ്രതിരോധ മരുന്നു നൽകി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എം. വിപിൻ, ട്രഷറർ വി.ഇ. അൻവർ, സെക്രട്ടറി സോളമൻ ചെറുവത്തൂർ, ഫിനാൻസ് സെക്രട്ടറി ചെന്താമരാക്ഷൻ എന്നിവർ പങ്കെടുത്തു.1000 കുടുംബങ്ങൾക്ക് മരുന്നെത്തിച്ചു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.