കൊച്ചി: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മരുന്ന് പകുതി വിലയ്ക്ക് നൽകിയിരുന്ന മരുന്നുകട അടച്ചുപൂട്ടിച്ചതിൽ റാക്കോ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. റാക്കോ അവരവരുടെ വസതിക്കുമുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി. ഗോപാലകൃഷ്ണൻ നായർ, പി.ആർ. സുരേഷ്, കൃഷ്ണമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.