കോലഞ്ചേരി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിനൊപ്പം പെൻഷൻകാരും. സർവീസ് പെൻഷനേഴ്സ് യൂണിയൻ വടവുകോട് ബ്ളോക്ക് കമ്മിറ്റി ഒരു ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. ഇതു കൂടാതെ അംഗങ്ങൾ പരമാവധി തുക ട്രഷറി വഴിയും നൽകുമെന്ന് ബ്ളോക്ക് സെക്രട്ടറി എം.കെ.രാജൻ പറഞ്ഞു.