കൊച്ചി: കൊവിഡ് രൂക്ഷവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടിയന്തരമായി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് ആർ.എസ്.പി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ആവശ്യപ്പെട്ടു.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ബാദ്ധ്യതകളിൽ നിന്ന് രക്ഷപെടുവാനാണ് ലോക്ക് ഡൗണിനെ എതിർക്കുന്നത്. അതേസമയം സാധാരണക്കാരും വ്യാപരേമേഖലയും നിയന്ത്രണങ്ങളിൽ വീർപ്പ് മുട്ടുകയാണ്.