കൊച്ചി: കൊവിഡ് ചികിത്സയിൽ ആയുർവേദം ഫലപ്രദമെന്ന കേന്ദ്ര ഗവേഷണഫലത്തിന്റെ പ്രയോജനം കേരളത്തിലും പ്രയോഗത്തിൽ വരുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ആവശ്യപ്പെട്ടു. ലക്ഷണമില്ലാത്തതും ഗുരുതര ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതുമായ രോഗികൾക്ക് വീടുകളിൽ ചികിത്സയ്ക്ക് ആയുർവേദം വ്യാപകമാക്കുന്നത് ആശുപത്രിവാസം കുറയ്ക്കാൻ ഉപകരിക്കും. തിരഞ്ഞെടുത്ത ആയുഷ് ആശുപത്രികളിൽ ആയുർവേദ മരുന്നുകൾ നൽകാൻ കഴിയുന്ന ആയുഷ് സി.എഫ്.എൽ ടി സികൾ ആരംഭിക്കുന്നതും ഫലപ്രദമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവേഷണത്തിന് ഉപയോഗപ്പെടുത്തിയ തരം ചേരുവകളുള്ള കേരളത്തിലെ അമൃതം, ദേഷജം പദ്ധതികളുടെ വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് , ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ എന്നിവർ പറഞ്ഞു.