കൊച്ചി: കൊവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കാൻ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഐ.എം.എയുമായി സഹകരിച്ച് രക്തദാനകാമ്പയിൻ ആരംഭിച്ചു. കളമശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു. തുടർച്ചയായ ദിവസങ്ങളിൽ വിവിധ മണ്ഡലം കമ്മിറ്റികൾ രക്തദാനം നടത്തും. വാക്‌സിൻ ചലഞ്ച്, വാക്‌സിൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌കുകൾ, നിരീക്ഷണത്തിൽ വീടുകളിലും സി.എഫ്.എൽ.ടി.സികളിലും കഴിയുന്നവർക്കുള്ള സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ യുവജന സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ് അറിയിച്ചു.