കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കിയതിനാൽ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒ.പിയുടെയും പ്രവർത്തനം നിർത്തിവച്ചതായി പ്രിൻസിപ്പൽ ഡോ. വി സതീഷ് അറിയിച്ചു. കൊവിഡ് രോഗികൾക്കുള്ള അത്യാഹിതസൗകര്യങ്ങൾ മാത്രമേ പ്രവർത്തിക്കൂ. കൊവിഡ് ഇതര അത്യാഹിത വിഭാഗം ഒ.പി എന്നിവക്കായി എറണാകുളം ജനറൽ ആശുപത്രി , ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ സേവനം ഉപയോഗപ്പെടുത്തണം .
ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ എന്നിവരുടെ നിർദേശത്തെത്തുടർന്നാണ് മെഡിക്കൽ കോളേജ് പൂർണമായും കൊവിഡ് ചികിത്സാകേന്ദ്രമായി ഉയർത്തിയത് .