കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ കിടപ്പുരോഗിക്ക് കൊവിഡ് ടെസ്റ്റ് നടത്തി പാലിയേറ്റീവ് പ്രവർത്തകർ. വള്ളോൻ മുകൾ കോളനിയുടെ വടക്കുവശത്തു താമസിക്കുന്ന കിടപ്പുരോഗിയായ പുളിങ്കണ്ണി വീട്ടിൽ അമ്മുകുട്ടിക്ക് സ്വാന്ത്വന പരിചരണവുമായിട്ടാണ് പാലിയേറ്റീവ്കെയർ നേഴ്സ് തുളസി ബാബുവും സംഘവും എത്തിയത്.മരുമകൾക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി ആരും തയ്യാറാവാതെ വന്നപ്പോൾ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു പാലിയേറ്റീവ് സംഘം. വാർഡ് മെമ്പർ ഫെബിൻ കുര്യാക്കോസ്,ഡ്രൈവർ ജോയ്.ഒ.വി,ആശാവർക്കർ മായ എന്നിവർ കൂടെയുണ്ടായിരുന്നു.