മൂവാറ്റുപുഴ: വാഴക്കുളം കാർമ്മൽ പബ്ലിക് സ്കൂളിൽ ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തനം ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിക്കമായ്ക്കലും അറിയിച്ചു. വീടുകളിൽ ക്വറന്റൈയിൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്കാണ് സെന്റർ. മണിയന്ത്രം പട്ടിക ജാതി കോളനിയിൽ കൊവിഡ് പോസിറ്റീവായ കുടുംബങ്ങളിലെ ആളുകളെ മണിയന്ത്രം കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിച്ചുവരുകയാണ്. പഞ്ചായത്തിൽ കൊവിഡ് രോഗികളായി കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും 1000 രൂപയുടെ ഭക്ഷ്യകിറ്രുകൾ വീടുകളിൽ എത്തിച്ചുനൽകിയതായും ഇരുവരും അറിയിച്ചു.