librarycouncil
പായിപ്ര ഏ.എം.ഇബ്രാഹിം സാഹിബ്ബ് മെമ്മോറിയൽ ലൈബ്രറി അക്ഷര സേന വാക്സിൻ ചലഞ്ചിലേക്ക് സമാഹരിച്ച തുക ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്ക്കറിയക്ക് കൈമാറുന്നു. സി.കെ.ഉണ്ണി , ബി.എൻ. ബിജു എന്നിവർ സമീപം

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറികൗൺസിലിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഫണ്ട് സമാഹരണം ആരംഭിച്ചു. പായിപ്ര ഏ.എം.ഇബ്രാഹിം സാഹിബ്ബ് മെമ്മോറിയൽ ലൈബ്രറിയാണ് ആദ്യ തുക നൽകി . ലൈബ്രറി പ്രസിഡന്റ് എം.കെ.ജോർജ്ജ് 7200 രൂപ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്ക്കറിയക്ക് നൽകി വാക്സിൻ ചലഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ എക്സീക്യുട്ടീവ് മെമ്പർ ബി.എൻ.ബിജു , സാഹിബ്ബ്, ലൈബ്രറിയിലെ അക്ഷര സേന കൺവീനർ അനന്തു വിജയൻ , ജോയിന്റ് കൺവീനർ അഷിൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലൈബ്രറിയിൽ രൂപീകരിച്ച അക്ഷരസേന അംഗങ്ങളാണ് വാക്സിൻ ചലഞ്ചിനായി തുക സമാഹരിക്കുന്നത്. കൊവിഡ് ഹെൽഡെസ്ക് പ്രവർത്തിച്ചുവരുന്നതായും ലൈബ്രറി പ്രസിഡന്റ് ജോർജ്ജ് പറഞ്ഞു.